
ന്യൂഡൽഹി: യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ബദൽമാർഗവുമായി കേന്ദ്രസർക്കാർ. ഹംഗറി, പോളണ്ട്, സ്ലോവാക്യ, റുമേനിയ അതിർത്തികളിലൂടെ
ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യൻ എംബസിയുടെ ടീം അതിർത്തിയിലെത്തും. പത്തംഗസംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.
To assist in the evacuation of Indian nationals from Ukraine, MEA teams are being sent to the land borders with Ukraine in Hungary, Poland, Slovak Republic and Romania, says the Ministry pic.twitter.com/L6iZYbukUS
— ANI (@ANI) February 24, 2022
18,000ത്തോളം ഇന്ത്യക്കാരാണ് യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നു നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. യുക്രൈൻ വ്യോമപാത അടച്ചിട്ടതിനാൽ ആ മാർഗം അടഞ്ഞിരിക്കുകയാണ്. ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും പരിഭ്രാന്തരാവേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. യുക്രെയിനിൽ നിന്നും ഇന്ത്യൻ എംബസി പുറപ്പെടുവിച്ചതനുസരിച്ച് ഇൻസ്റ്റഗ്രാം, എം.ഇ.എ ട്വിറ്റർ, എഫ്.ബി പേജുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും ടെലിഫോണിനെ മാത്രം ആശ്രയിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.