ambani

മുംബയ്: റഷ്യ-യുക്രെയിൻ സംഘർഷ പശ്ചാത്തലത്തിൽ ഓഹരി വിപണി തകർന്നടിഞ്ഞ കഴിഞ്ഞ ഏഴു വ്യാപാരസെഷനുകൾക്കിടെ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തിൽ നിന്ന് കൊഴിഞ്ഞുപോയത് 1.12 ലക്ഷം കോടി രൂപ. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഓഹരികളുടെ നഷ്‌ടം 66,328 കോടി രൂപയാണ്.

റിലയൻസ് ഗ്രൂപ്പിലെ റിലയൻസ് ഇൻഡസ്‌ട്രീസിന് 1.10 ലക്ഷം കോടി രൂപയും നെറ്റ്‌വർക്ക് 18 മീഡിയയ്ക്ക് 1,288 കോടി രൂപയുമാണ് നഷ്‌ടമായത്. അദാനി ഗ്രൂപ്പിന് കീഴിലെ ഓഹരികളിൽ വലിയനഷ്‌ടം നേരിട്ടത് അദാനി എന്റർപ്രൈസസാണ്; 21,600 കോടി രൂപ. അദാനി ടോട്ടൽ ഗ്യാസ് 20,143 കോടി രൂപയും നഷ്‌ടം കുറിച്ചു.