
കോയമ്പത്തൂര്‍: അജിത്തിന്റെ പുതിയ സിനിമ വലിമൈ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു. അജിത്തിന്റെ ആരാധകര്‍ക്ക് നേരെയാണ് മോട്ടോര്‍ ബൈക്കിലെത്തിയ സംഘം ബോംബ് എറിഞ്ഞത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മുന്നോടിയായി തീയേറ്ററിന് മുന്നില്‍ അജിത്തിന്റെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് നവീന്‍ കുമാര്‍ എന്നയാള്‍ക്ക് നേരെ ബോംബ് എറിഞ്ഞത്. ഇയാൾക്ക് നിസാരപരിക്കേറ്റു. അജിത്തിന്റെ ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഫാന്‍സിന് ഇടയിലെ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തെ തുടര്‍ന്ന് തിയേറ്ററിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചത്. എച്ച്. വിനോദ് ആണ് വാലിമൈ സംവിധാനം ചെയ്തിരിക്കുന്നത്. ഹുമ ഖുറേഷി, ജാന്‍വി കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു