
മോസ്കോ : ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ ദുരന്തത്തിന് വേദിയായ ചെർണോബിൽ റഷ്യ പിടിച്ചെടുത്തെന്നാണ് വിവരം. റഷ്യൻ സൈന്യം ഇവിടെയെത്തിയ ചിത്രങ്ങൾ പുറത്തുവന്നു. 1986ലാണ് ചെർണോബിൽ ആണവോർജ പ്ലാന്റിൽ ഭീകരമായ പൊട്ടിത്തെറി അരങ്ങേറിയത്.
ഇപ്പോൾ പവർപ്ലാന്റിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ ജനവാസമില്ല. മേഖലയിൽ സ്ഫോടനവും മറ്റുമുണ്ടാകുന്നത് ചെർണോബിലിലെ നിരോധിത മേഖലയിലുള്ള ആണവ മാലിന്യങ്ങളെയും മറ്റ് അപകടകരമായ വസ്തുക്കളെയും ബാധിച്ചേക്കുമോ എന്ന ആശങ്ക ഉണരുന്നുണ്ട്. കീവിൽ നിന്ന് 80 മൈൽ അകലെ വടക്കാണ് ചെർണോബിൽ. റേഡിയേഷൻ തടയുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ ചെർണോബിൽ ആണവനിലയം അടച്ചിട്ടിരിക്കുകയാണ്.