
കീവ് യുക്രെയിന് മേൽ റഷ്യയുടെ മിസൈലുകൾ തീവർഷിച്ചു കൊണ്ട് പറന്നിറങ്ങിയപ്പോൾ രക്ഷകരാകുമെന്ന് കരുതിയ അമേരിക്കയയും നാറ്റോയും ഓടിയൊളിച്ചു. റഷ്യയ്ക്കെതിരെ യുക്രെയിനൊപ്പം യുദ്ധത്തിനില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി ജെൻ സാക്കി വ്യക്തമാക്കിക്കഴിഞ്ഞു. പുടിനുമായി ജോ ബൈഡൻ ചർച്ച നടത്തില്ലെന്നും ജെൻ സാക്കി അറിയിച്ചു. ഇതിന് പിന്നാലെ നാറ്റോയും റഷ്യയ്ക്കെതിരെ സൈനിക നടപടിക്കില്ലെന്നും സൈന്യത്തെ യുക്രെയിനിലേക്ക് അയയ്ക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. അംഗരാജ്യമല്ലാത്ത യുക്രെയിന് വേണ്ടി ഉടനെ സൈന്യത്തെ അയയ്ക്കേണ്ടെന്നാണ് നാറ്റോയുടെ തീരുമാനം. ഉപരോധങ്ങൾ വഴി മാത്രം റഷ്യയെ നേരിടാനാണ് നിലവിൽ അമേരിക്കയും നാറ്റോയും തീരുമാനിച്ചിരിക്കുന്നത്
റഷ്യയ്ക്കെതിരെ സൈനിക നടപടിക്ക് അമേരിക്കയും നാറ്റോയും തയ്യാറാകാത്തതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചാണ് നിരീക്ഷകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. അമേരിക്ക കൈയടക്കി വച്ചിരിക്കുന്ന ലോകപൊലീസ് എന്ന സ്ഥാനത്തേക്ക് റഷ്യ കടന്നുവരുന്നു എന്നാണ് ഇവർ നൽകുന്ന സൂചനകൾ. ഒരിക്കൽ ലോകത്തെ അപ്രമാദിത്വ ശക്തിയായിരുന്ന സോവിയറ്റ് യൂണിയന്റെ സ്ഥാനത്തേക്ക്  പുടിന്റെ റഷ്യ വീണ്ടും ആരോഹണം ചെയ്യപ്പെടുകയാണ് എന്നാണ് വിലയിരുത്തൽ.

രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കരുത്തരായ പഴയ റഷ്യ അതായത് സോവിയറ്റ് യൂണിയൻ അമേരിക്കയ്ക്ക് എതിരേ യുദ്ധവും ശീതയുദ്ധവും നടത്തിയിരുന്നു. പിന്നീട് സോവിയറ്റ് യൂണിയൻ പല രാജ്യങ്ങൾ ആയതിൽ ഒന്നാണ് യുക്രെയിൻ. യൂറോപ്പിൽ തങ്ങളുടെ അധീശത്തിന് വളരെ നിർണായകമായ പ്രദേശമായാണ് റഷ്യ യുക്രെയിനെ കണ്ടിരുന്നത്. റഷ്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യവും യുക്രെയിൻ ആണ്..
റഷ്യയെ അകറ്റിനിറുത്തുന്നവരും റഷ്യയെ അംഗീകരിക്കണം എന്നും രണ്ടുതരം താത്‌പര്യങ്ങളുള്ള ജനങ്ങളുടെ ഇടയിലേക്ക് യൂറോപ്യൻ യുണിയനും നാറ്റോയും കടന്ന് വരുന്നതോടെ അമേരിക്കൻ താത്പര്യത്തിന് അനുകൂലമായ ചില സാഹചര്യം ഉടലെടുക്കുന്നു. യുക്രെയിൻ സ്വതന്ത്രമായതിന് ശേഷം പഴയ സോവിയറ്റ് യൂണിയൻ ഭരണ സംവിധാനത്തിൽ അംഗമായിരുന്ന വിക്ടർ യാൻകോവിച്ച് യുക്രെയിന്റെ ഭരണം ഏറ്റെടുക്കുന്നു, തികച്ചും റഷ്യൻ അനുകൂലിയിയ യാൻകോവിച്ചിൽ യൂറോപ്യൻ യൂണിയന്റെ സ്വാധീനം വർദ്ധിച്ചതിനെ തുടർന്നാണ് റഷ്യയ്ക്കും യുക്രെയിനുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് .
റഷ്യയെ അംഗീകരിക്കാത്ത വിഭാഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് പടിഞ്ഞാറൻ യുക്രെയിനിലെ ജനവിഭാഗങ്ങളിൽ നിന്ന് യാൻകോവിച്ചിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉണ്ടായി. പിന്നീട് അവരുടെ താത്‌പര്യപ്രകാരം യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ തീരുമാനിക്കുകയും ചെയ്‌തു. പക്ഷേ പിന്നീട് റഷ്യയുടെ സമ്മർദ്ദത്തെ തുടർന്ന് ആ കരാറിൽ നിന്ന് യുക്രെയിൻ പിൻവാങ്ങുകയായിരുന്നു. ഇതിനെ തുടർന്നുള്ള പ്രതിഷേധത്തിന് പിന്നാലെ യാൻകോവിച്ച് രാജ്യം വിട്ടു.

അതോടെ റഷ്യൻ അനൂകൂല പ്രദേശങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടുകയും റഷ്യ യുക്രെയിനിലെ ക്രിമിയ പ്രദേശം പിടിച്ചെടുക്കുകയും ചെയ്‌തു. മറ്റുള്ള പ്രദേശങ്ങളിൽ റഷ്യൻ സേനയുടെ സഹായത്തോടെ റഷ്യൻ അനുകുല വിമതർ ചെറുയുദ്ധങ്ങളിലും ഏർപ്പെട്ടിരുന്നു. പിന്നിട് ഭരണത്തിൽ വന്ന ഭരണാധികാരികളുമായി റഷ്യ പലതവണ ചർച്ചനടത്തിയിരുന്നെങ്കിലും യൂറോപ്യൻ യൂണിയൻ എന്ന യുക്രൈൻ മോഹം അംഗീകരിക്കില്ലാ എന്ന നിലപാടിൽ റഷ്യ ഉറച്ചുനിന്നു.
റഷ്യയെപ്പോലെ യൂറോപ്യൻ യൂണിയനിലേ പല രാജ്യങ്ങൾക്കും യുക്രെയിന് അംഗത്വം കൊടുക്കുന്നതിൽ താത്‌പര്യമില്ല. പക്ഷേ അമേരിക്കയുടേ പ്രത്യേക താത്പര്യം മുൻനിറുത്തിയാണ് പലരും ഇതിന് അർദ്ധ സമ്മതം മൂളുന്നത്.
യുക്രെയിന് നാറ്റോ അംഗത്വം നൽകിയാൽ റഷ്യയോളം വലുപ്പമുള്ള , ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഈ രാജ്യത്ത് അമേരിക്കൻ സൈനികത്താവളം നാറ്റോയുടെ പേരിൽ ഉണ്ടാകും. ഇത് പുടിനും റഷ്യയ്ക്കും സൈനികതലത്തിലും നയതന്ത്രതലത്തിലും തിരിച്ചടിയുണ്ടാക്കും. ഇതിന് അമേരിക്കയ്ക്ക് നൽകുന്ന മറുപടി കൂടിയാണ് യുക്രെയിന് മേലുള്ള റഷ്യയുടെ ആക്രമണം. അമേരിക്കയെ ഒരിക്കലും യുക്രെയിനിൽ കാലുകുത്താൻ അനുവദിക്കരുതെന്ന തീരുമാനവും പുടിനുണ്ട്. ബാഹ്യശക്തികൾ ഇടപെട്ടാൽ വിചാരിക്കാത്ത തിരിച്ചടിയാകും ഉണ്ടാവുക എന്ന പുടിന്റെ മുന്നറിയിപ്പും ഇതുമായി ചേർത്ത് വായിക്കണം.
..
യുക്രെയിനെ കീഴടക്കണമെങ്കിൽ റഷ്യയ്ക്ക് അത് വിക്ടർ യാൻകോവിച്ചിൻ്റേ രാഷ്ട്രിയ ഒളിച്ചോട്ട സമയത്ത് ഉണ്ടായ സൈനികനടപടിയിൽ സാധിക്കുമായിരുന്നു. പക്ഷേ റഷ്യ അതിന് തയ്യാറായില്ല.. ഇപ്പോൾ അമേരിക്കയിൽ
ട്രംപിന് പകരം ബൈഡൻ വന്നതോടേ നിലപാടുകളിലെ കാർക്കശ്യം കുറഞ്ഞതും ചൈനയുടെയും വടക്കൻ കൊറിയയുടെയും അമേരിക്കൻ വിരോധവും .അനുകൂല സാഹചര്യമായി റഷ്യ കണ്ടു. അതിനെ ഫലപ്രമമായി ഉപയോഗിക്കുകയാണ് റഷ്യ. ഒരു വെടിക്ക് രണ്ടു പക്ഷി. ആക്രമിക്കുന്നത് യുക്രെയിനെ ആണെങ്കിലും
കൊള്ളുന്നത് അമേരിക്കയ്ക്കാണ്..