87878

കൊടകര: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കോടാലി അത്തമാനകത്ത് വീട്ടിൽ യൂസഫലി(30) നെയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി നിൽക്കുന്ന 27 വയസുള്ള രണ്ടു കുട്ടികളുടെ മാതാവിനെയാണ് പീഡിപ്പിച്ചത്. സാമൂഹിക മാദ്ധ്യമംവഴി പരിചയപ്പെട്ട് പ്രണയം നടിച്ച് കൊടകരയിയിലെ ഹോട്ടലിലെത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. അന്വേഷണ സംഘത്തിൽ കൊടകര ഇൻസ്‌പെക്ടർ ജയേഷ് ബാലൻ, എസ്.ഐ ജയ്‌സൺ, എ.എസ്.ഐ റെജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.എസ്. ബൈജു എന്നിവർ ഉണ്ടായിരുന്നു. പ്രതി വ്യാജ പേരിലാണ് യുവതിയെ സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ടത്. പ്രതിക്ക് മറ്റ് സമാനമായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.