ffgfg

തൃശൂർ :വ്യാജ സ്വർണ്ണം പണയം വച്ച് ടൗണിലെ പ്രമുഖ ബാങ്കിൽ നിന്നും പതിനാല് ല്ക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ആലുവ ചീരംപറമ്പിൽ നിഷാദിനെ (40) വെസ്റ്റ് പൊലീസ് പിടികൂടി. 2021 ഓഗസ്റ്റിലാണ് പ്രതി സ്വർണ്ണമെന്ന് ധരിപ്പിക്കുന്ന ലോഹം ബാങ്കിൽ പണയം വച്ചത്. സ്വർണ്ണം വ്യാജമെന്നറിഞ്ഞ ബാങ്ക് മാനേജരുടെ പരാതിയിൽ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ചേലക്കരയിലും ആലുവയിലും കൂടുതൽ ദിവസം ഗോവയിലും മാറി മാറി ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തിലാണ് കണ്ടെത്തിയത്. ആലുവയിലെത്തിയ പ്രതിയെ വെസ്റ്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ചേലക്കരയിലും ആലുവയിലുമായി രണ്ട് ഭാര്യയും കുട്ടികളുമായി കഴിയുകയായിരുന്നു. എസ്‌.െഎ വിനയൻ, സബ് ഇൻസ്‌പെക്ടർ തോമസ് കെ.എ, സിവിൽ പോലീസ് ഓഫീസർമാരായ സനൂപ് ശങ്കർ, അനിൽകുമാർ പി.സി, അബീഷ് ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.