
മോസ്‌കോ: യുക്രെയിനിലെ ചെർണോബിൽ ആണവനിലയം ഉൾപ്പെടുന്ന പ്രദേശങ്ങൾ പിടിച്ചെടുത്ത റഷ്യ. അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് പ്രഖ്യാപിച്ചു. യുക്രെയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തു. റഷ്യൻ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു. 1986ലെ ദുരന്തം വീണ്ടും ആവർത്തിക്കാതിരിക്കാൻ തങ്ങളുടെ സൈന്യം കനത്ത പോരാട്ടം നടത്തിയെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമിർ ദിമിർ സെലൻസ്‌കി പറഞ്ഞു.
സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ ഉത്തരവിട്ട് നിമിഷങ്ങൾക്കുള്ളിലാണ് യുക്രൈനിൽ വ്യോമാക്രമണം തുടങ്ങിയത്. യുക്രെയ്നിലെ പല മേഖലകളിലും മിസൈലുകൾ പതിച്ചു. . യുദ്ധസാഹചര്യത്തിൽ ജനങ്ങൾ ബങ്കറുകളിലേക്കു മാറുകയാണ്. തലസ്ഥാന നഗരിയായ കീവിൽ നിന്നാണ് കൂടുതൽ പലായനം. നിപ്രോ, കാർക്കീവ്, അടക്കം വിവിധ നഗരങ്ങളിൽ ജനങ്ങൾ ബങ്കറുകളിലേക്ക് മാറി.
അതേസമയം റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധ നടപടികൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. യുക്രെയിനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്നും ബൈഡൻ വ്യക്തമാക്കി