
വാഷിംഗ്‌ടൺ : യുക്രെയിനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രെയിനെ ആക്രമിച്ച റഷ്യ അതിന്റെ പ്രത്യാഘാതവും നേരിടേണ്ടി വരുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യയ്ക്കെതിരെ കടുത്ത ഉപരോധ നടപടികളും ജോ ബൈഡൻ പ്രഖ്യാപിച്ചു. അമേരിക്കയിലെ നാല് റഷ്യൻ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി. വ്യക്തികൾക്കും ഉപരോധം ബാധകമാണ്. സോവിയറ്റ് യൂണിയന്റെ പുനഃസ്ഥാപനമാണ് പുടിന്റെ ലക്ഷ്യം. പുടിനുമായി സംസാരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി.