
കീവ്: രാജ്യതലസ്ഥാനമായ കീവിലടക്കം റഷ്യൻ അധിനിവേശം ഉണ്ടാകുമെന്ന് ഉറപ്പായതോടെ 18നും 60നുമിടയിൽ പ്രായമുളള പുരുഷന്മാരോട് രാജ്യം വിടരുതെന്ന് ഉത്തരവിട്ടിരിക്കുകയാണ് യുക്രെയിൻ സർക്കാർ. റഷ്യൻ സൈന്യത്തിനെതിരെ ആയുധമെടുക്കാൻ പൗരന്മാരോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാര്യയെയും മകളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി യുദ്ധത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന ഒരു യുവാവിന്റെ നിസഹായാവസ്ഥ സൂചിപ്പിക്കുന്ന വീഡിയോ ഇപ്പോൾ തരംഗമാകുകയാണ്. പൗരന്മാർക്കുളള സുരക്ഷിത കേന്ദ്രത്തിലേക്ക് പുറപ്പെടുന്ന വാഹനത്തിൽ ഭാര്യയെയും മകളെയും കയറ്റി യാത്രയയക്കുന്നതിന് മുൻപ് വിങ്ങിപ്പൊട്ടുകയാണ് ഈ ഗൃഹനാഥൻ.
മകളെ ചേർത്തുപിടിച്ചും, തലയിൽ സ്‌നേഹത്തോടെ തടവിയ ശേഷം തന്റെ പങ്കാളിയെ ആശ്വസിപ്പിക്കുന്നതിനിടെ ഈ യുവാവ് പൊട്ടിക്കരഞ്ഞുപോയി. അപകട സ്ഥിതിയിലായ രാജ്യത്തെ രക്ഷിക്കാൻ പൗരന്മാർ ആയുധമെടുക്കണമെന്ന ആഹ്വാനത്തെ തുടർന്ന് ഇതിനായി പുറപ്പെടുകയാണ് ശേഷം ഈ പിതാവ്.
⚠️#BREAKING | A father who sent his family to a safe zone bid farewell to his little girl and stayed behind to fight ...
#Ukraine #Ukraina #Russia #Putin #WWIII #worldwar3 #UkraineRussie #RussiaUkraineConflict #RussiaInvadedUkraine pic.twitter.com/vHGaCh6Z2i— New News EU (@Newnews_eu) February 24, 2022