തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കവടിയാർ കൊട്ടാരത്തിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. കവടിയാർ കൊട്ടാരത്തിലെ വാസ്തുവിദ്യാ നിർമ്മിതികൾ വളരെ പ്രസിദ്ധമാണ്. 150 ലേറേ മുറികൾ കൊട്ടാരത്തിൽ ഉണ്ട്. ഇതിന്റെ കവാടം വളരെ മനോഹരമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് രാജകുടുംബത്തിന്റെ സ്വകാര്യ വസതി ആയതിനാൽ ഇവിടേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്.

പക്ഷെ വാവാ സുരേഷ് ഇവിടെ പല തവണ വന്നിട്ടുണ്ട്. നാലഞ്ച് തവണ പാമ്പുകളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. കൊട്ടാരത്തിനകത്ത് പാമ്പുകളെ കണ്ടാൽ മാത്രമേ വാവയെ വിളിക്കാറുള്ളൂ. ഇന്ന് വാവാ പതിവിലും ഏറെ സന്തോഷത്തിലാണ്. കൊട്ടാരത്തിലെ തമ്പുരാനും,തമ്പുരാട്ടിയും വാവയെ ആദരിക്കുകയും,അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ കൊട്ടാരത്തിൽ കണ്ട പാമ്പുകളും,തമ്പുരാൻ പിടികൂടിയ മൂർഖനെക്കുറിച്ചുളള വിശേഷങ്ങളും. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.