തിരുവനന്തപുരം:നഗരസഭയുടെ വികേന്ദ്രീകൃത മാലിന്യസംസ്‌ക്കരണ പദ്ധതിയുടെ ഭാഗമായുള്ള അജൈവമാലിന്യ ശേഖരണം സ്‌പെഷ്യൽ കളക്ഷൻ ഡ്രൈവ് ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നഗരത്തിൽ നൂറ് വാർഡുകളിലും വിവിധയിടങ്ങളിൽ നടക്കും. പഴയ തുണി,ബാഗ്,ചെരുപ്പ് എന്നിവയാണ് ഈ സെന്ററുകളിൽ സ്വീകരിക്കുന്നത്. എം.ആർ.എഫുകളിൽ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനു പുറമേയാണ് സ്‌പെഷ്യൽ കളക്ഷൻ ഡ്രൈവ് നടത്തുന്നത്. വിവരങ്ങൾക്ക് അതത് വാർഡ് കൗൺസിലറെയോ ഹെൽത്ത് ജീവനക്കാരെയോ ബന്ധപ്പടണം.