robotic

കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിറിംഗ് കോളേജിൽ നടന്ന ടെക്ക് ഫെസ്റ്റിനോടാനുബന്ധിച്ച് ഐ.ഇ.ടി.സി റോബോട്ടിക്‌സ് ക്ലബിലെ വിദ്യാർത്ഥികൾ റോബോ എക്സ്പോ പ്രദർശനം നടത്തി.

കൊവിഡ് വ്യാപനത്തിൽ നിന്ന് രക്ഷപ്പെടാനായി ഏറെ ഉപകാരപ്പെടുന്ന ചലിക്കുന്ന സാനിറ്റൈസിംഗ് സെൻസർ റോബോട്ട് പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ചു. ഇതോടൊപ്പം മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിച്ച് ജലവിതരണം നിയന്ത്രിക്കാൻ കഴിയുന്ന ഫയർ ഫയിറ്റിംഗ് റോബോട്ട്, വോയ്സ് കമാന്റ്സ് അനുസരിച്ച് വിവിധ ദിശകളിലേക്ക് ചലിക്കുന്ന വോയ്സ് കണ്ട്രോൾ റോബോട്ട് എന്നിവ എകസ്പോയിലെ മുഖ്യ ആകർഷണമായി.

യു.വി ബോട്ട്, ബാറ്ററി സ്റ്റാറ്റസ് ഡിറ്റക്ഷൻ ഇൻ ഐ.വി എന്നിവയാണ് വിദ്യാർത്ഥികൾ നിർമ്മിച്ച മറ്റ് പ്രധാന റോബോട്ടിക് പ്രോജക്ടുകൾ. യു.കെ.എഫ്, ഐ.ഇ.ടി.സി വിദ്യാർത്ഥികൾക്കായി ആറുമാസത്തെ റോബോട്ടിക് കോഴ്സുകൾ നടത്തിയിരുന്നു. കോഴ്സിന്റെ സമാപനത്തോടാനുബന്ധിച്ചാണ് വിദ്യാർഥികൾ വിവിധ പ്രോജക്ടുകളുടെ പ്രദർശനം നടത്തിയത്. ഐ.ഇ.ടി.സി നോഡൽ ഓഫീസർ പ്രൊഫ. എസ്. ഷെമിൻ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ബി.വിഷ്ണു, ഡിപ്പാർട്ട്‌മെന്റ് കോ ഓർഡിനേറ്റർസ് പ്രൊഫ. വിദ്യ, പ്രൊഫ. ആര്യ എന്നിവരാണ് നേതൃത്വം നൽകിയത്. മീര മാധവൻ, എസ്. ഷംന, ബി. അഞ്ചു, എസ്. അഭിഷേക് , സംഗീത.എസ്.കൃഷ്ണൻ, അമൃത ലാൽ, എ.ആർ. ഹസൻ, സാബിർ മുഹമ്മദ്, എ. അമൽ, എം. അഭിഷേക്, അഭിന ശങ്കർ കുറുപ്പ്, ജെ.ആർ. പ്രണവ്, എസ്. നയന എന്നീ വിദ്യാർത്ഥികളാണ് പ്രോജക്ടുകൾ പൂർത്തിയാക്കിയത്. യു.കെ.എഫ് എക്സി. ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ. ഇ. ഗോപാലകൃഷ്‌ണ ശർമ്മ, വൈസ് പ്രിൻസിപ്പൽ വി.എൻ. അനീഷ്, പി.ടി.എ രക്ഷാധികാരി എസ്‌. സുന്ദരേശൻ എന്നിവർ സംസാരിച്ചു.