
കക്കയിറച്ചി ഫ്രൈ ചെയ്‌ത് കഴിച്ചിട്ടില്ലാത്തവർ കുറവായിരിക്കും. പതിവ് രീതിയിൽ നിന്നും വ്യത്യസ്‌തമായിട്ടുള്ള ഒരു സ്‌പെഷ്യൽ കക്ക ഫ്രൈയാണ് ഇത്തവണ മഞ്ജു പത്രോസ് പ്രേക്ഷകർക്കായി പങ്കുവയ്‌ക്കുന്നത്.
ആവശ്യമുള്ള ചേരുവകൾ
വൃത്തിയാക്കിയ കക്ക......... ഒരു കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത്...... ഒരു കഷ്‌ണം
വെളുത്തുള്ളി പേസ്റ്റ്........ഒന്നര തുടം
പച്ചമുളക് ...........6 എണ്ണം
മഞ്ഞൾപ്പൊടി..............ഒന്നര സ്പൂൺ
ഉപ്പ്................ആവശ്യത്തിന്
കറിവേപ്പില..........ആവശ്യത്തിന്
ഫ്രൈ ചെയ്‌തെടുക്കാൻ
വെളിച്ചെണ്ണ...ആവശ്യത്തിന്
ഇഞ്ചി ചെറുതായി അരിഞ്ഞത്.... ഒരു കഷ്‌ണം
വെളുത്തുള്ളി പേസ്റ്റ്.... ഒന്നര തുടം
കറിവേപ്പില............ആവശ്യത്തിന്
ചുവന്നുള്ളി................. ഒരു പിടി
സവാള...........2
ഗരം മസാല.........അര സ്പൂൺ
കുരുമുളക് പൊടി..........രണ്ട് സ്പൂൺ
മഞ്ഞൾപ്പൊടി.......കാൽ സ്പൂൺ
മല്ലിപ്പൊടി .........ഒരു സ്പൂൺ
മുളക് പൊടി.................. അര സ്പൂൺ
കഴുകി വൃത്തിയാക്കിയ കക്ക ചട്ടിയിലേക്ക് മാറ്റി വേവിക്കണം. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും മഞ്ഞളും ഉപ്പും കറിവേപ്പിലയും അല്പം വെള്ളവും ചേർത്താണ് കക്കിയിറച്ചി വേവിച്ചെടുക്കേണ്ടത്. വെള്ളം പൂർണമായും വറ്റി കഴിഞ്ഞാൽ വെളിച്ചെണ്ണയിലാണ് ഇനി ഫ്രൈ ചെയ്തെടുക്കേണ്ടത്. അതിന് ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ചുവന്നുള്ളിയും സവാളയും ഉപ്പും ഒരു പാനിലിട്ട് വഴറ്റിയെടുക്കുക.
ഇത് ചെറുതായി വാടിയ ശേഷം ഗരം മസാല, കുരുമുളക് പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കണം. തുടർന്ന് വേവിച്ചു മാറ്റി വച്ച കക്കയിറച്ചി ഇതിലേക്ക് ചേർക്കണം. തീ കുറച്ച് വേണം ഫ്രൈ ചെയ്‌തെടുക്കാൻ.