foot-ball
പീരങ്കി മൈതാനത്ത് കളക്ട്രേറ്റ് അനക്സ് നിർമ്മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ഫുട്ബാൾ മത്സരം സംസ്ഥാന പ്രസിഡന്റ് അഡ്വ. സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പീരങ്കി മൈതാനത്ത് കളക്ട്രേറ്റ് അനക്സ് നിർമ്മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിന് മുമ്പിൽ പ്രതിഷേധ ഫുട്ബാൾ മത്സരം നടത്തി പ്രതിഷേധിച്ചു. നിരവധി കായിക താരങ്ങളെ അണിനിരത്തിയായിരുന്നുസമരം. സംസ്ഥാന പ്രസിഡന്റ് അഡ്വ. സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ലാലു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട സ്വാഗതം പറഞ്ഞു.ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, എം.എസ്. ഗോപകുമാർ, കുരീപ്പുഴ മോഹനൻ, ടി.കെ. സുൽഫി, ആർ.വൈ.എഫ് നേതാക്കളായ മിനീഷ്യസ് ബെർണ്ണാട്, റഫീക്ക്, ത്രിതീപ് ആശ്രാമം, രമേശ് പത്തനാപുരം, ബിജു, ഷംസുദീൻ, ഡേവിഡ് സേവ്യർ, അനന്തകൃഷ്ണൻ, ബെൽറാം സജീവ്, നവീൻ ശക്തികുളങ്ങര, രാഹിൽ, പ്രദീപ് എന്നിവർ സംസാരിച്ചു.