gym

മെക്സികോ: ആരോഗ്യ പരിപാലനത്തിനായും ആകാരവടിവ് നിലനിർത്തുന്നതിനായും ജിമ്മിൽ പോകുന്നവർ ഇന്ന് നിരവധിയാണ്. തടികുറയ്ക്കുന്നതിനും കൂട്ടുന്നതിനും ജിമ്മിൽ പോകുന്നവരും ഏറെ. എന്നാൽ അമിതമായ വർക്കൗട്ടുകൾ അപകടം വിളിച്ചു വരുത്തുകയും ചെയ്യും. അമിതഭാരം ഉയർത്താൻ ശ്രമിച്ച യുവതി തൽക്ഷണം കഴുത്തൊടിഞ്ഞു മരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനുദാഹരണമായി പ്രചരിക്കുകയാണ്.

മെക്സികോയിലെ പെരാവില്ലോ എന്ന സ്ഥലത്തെ ജിമ്മിലാണ് ദാരുണമായ സംഭവം നടന്നത്. 180 കിലോഗ്രാം ഭാരം ഉയർത്താൻ ശ്രമിച്ച മുപ്പത്തിയഞ്ചുകാരിയാണ് കഴുത്തൊടിഞ്ഞ് തൽക്ഷണം മരിച്ചത്. മകളുമൊത്ത് ജിമ്മിലെത്തിയതായിരുന്നു യുവതി. പരിശീലകൻ സഹായിക്കുന്നതിനിടെ ഒറ്റയ്ക്ക് ഭാരം ഉയർത്താൻ യുവതി ശ്രമിച്ചപ്പോൾ അപകടം സംഭവിക്കുകയായിരുന്നു. ഭാരം ഉയർത്തുന്നതിനിടെ ബാർബെൽ കഴുത്തിലേക്ക് വീഴുകയായിരുന്നു. ജിമ്മിനുള്ളിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

DIED ON SPOT.
A woman in Mexico today was trying to lift 180 kg but couldn't do it. Instructor is responsible for this. #Mexico #gym #gymlife pic.twitter.com/wKHtLQvLvR

— V_🔑 (@Wonderwanderer9) February 23, 2022