
തിരുവനന്തപുരം: സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ റെയിൽവേ ജീവനക്കാരുടെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനകളെ ഏകോപിപ്പിച്ച് ദേശീയ തലത്തിൽ ഫെഡറേഷൻ രൂപീകരിക്കാൻ ഇന്നലെ വിശാഖപട്ടണത്ത് ചേർന്ന റയിൽവേ കരാർ രംഗത്തു പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ കൺവെൻഷൻ തീരുമാനിച്ചു.
സി.ഐ.ടി.യു നേതാക്കളായ ഡോ.ഹേമലത,എ.കെ. പദ്മനാഭൻ, ബസുദേവ് ആചാര്യ തുടങ്ങിയവർ പങ്കെടുത്തു. മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പൊതു മണിമുടക്ക് വിജയിപ്പിക്കാനും തീരുമാനിച്ചു.