gunda-jayan

ഇന്ന് റിലീസായ 'ഉപചാരപൂർവം ഗുണ്ട ജയൻ' എന്ന ചിത്രത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായങ്ങൾ പങ്കുവച്ച് പ്രേക്ഷകർ. കുടുംബവുമൊത്ത് കാണാൻ പറ്റിയ ചിത്രമാണ് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. ദുൽഖർ സൽമാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചതോടെ ദുൽഖർ സൽമാന്റെ ആരാധകർ കേക്ക് മുറിച്ച് ആഘോഷിച്ചു. ചിത്രത്തിലെ കോമഡി വർക്കൗട്ടായി എന്നാണ് ചിത്രം കണ്ടിറങ്ങിയ ഓരോരുത്തരും അഭിപ്രായപ്പെട്ടത്. വീഡിയോ കാണാം.