
ബി.എം - 30 സ്‌മെർച്ച് റോക്കറ്റ്, കെ.എച്ച് - 31 ആന്റി റഡാർ മിസൈലുകൾ, ഗ്രാഡ് റോക്കറ്റുകൾ, കപ്പൽവേധ ക്രൂസ് മിസൈലായ കാലിബർ, ഇസ്‌കൻഡർ ഷോർട്ട് റേഞ്ച് മിസൈൽ, സുഖോയ് 57, 35, കെ.എ-50 അറ്റാക്ക് ഹെലികോപ്ടർ, TOR - M 2 എയർ ഡിഫൻസ് സിസ്റ്റം, രകുഷ്‌ക കവചിത വാഹനം, ഉറാഗൻ എം റോക്കറ്റ്... യുക്രെയിൻ മണ്ണിൽ ആക്രമണം നടത്താൻ റഷ്യ ഉപയോഗിച്ചതും അതിർത്തിയിൽ വിന്യസിച്ചതുമായ ആയുധങ്ങളിൽ ചിലതാണിത്. അതിമാരകമായ ആയുധങ്ങളുടെ വമ്പൻ ശേഖരം റഷ്യയുടെ ആവനാഴിയിലുണ്ട്.
ടൊർണാഡോ - എസ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം
സ്‌മെർച്ച് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറിന്റെ പരിഷ്കരിച്ച രൂപം. ഉയർന്ന പ്രഹരശേഷി. സഞ്ചരിക്കുന്ന ടാർജറ്റുകൾക്ക് നേരെയും ഉപയോഗിക്കാം
ടൊർണാഡോ - ജി ലോഞ്ചർ
അത്യാധുനിക മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ. ലൈറ്റ് വെയ്റ്റ് പതിപ്പ്. 2007ൽ അവതരിപ്പിച്ചു. നിലവിൽ റഷ്യൻ ഗ്രൗണ്ട് ഫോഴ്സിന്റെ പക്കൽ മാത്രം.
സർമത് ഇന്റർകോണ്ടിനെന്റൽ മിസൈൽ
നിലവിലെ മിസൈൽ പ്രതിരോധ വ്യവസ്ഥകളെ മറികടക്കാൻ ശേഷിയുള്ള ശക്തമായ മിസൈൽ. 2016 മുതൽ പരീക്ഷണങ്ങൾ ആരംഭിച്ചു. ഈ വർഷം ഉഷർ മിസൈൽ ഡിവിഷന്റെ ഭാഗമാക്കും
ബുറെവെസ്‌റ്റ്‌നിക് ക്രൂസ് മിസൈൽ
'സ്കൈഫാൾ " എന്ന് അപരനാമം. ആണവ ക്രൂസ് മിസൈൽ. പരിധിയില്ലാത്ത പ്രഹരശേഷി. 2019 ജനുവരിയിൽ റഷ്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
കിൻഷൽ മിസൈൽ
യൂറോപ്പിനും യു.എസിന്റെ താഡ് മിസൈലിനും വെല്ലുവിളി ഉയർത്താൻ നിർമ്മിച്ചത്. മണിക്കൂറിൽ 4,900 കിലോമീറ്റർ വേഗത. 12,350 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. യൂറോപ്യൻ റഡാറുകൾക്ക് പിടികൊടുക്കാത്ത തരം മിസൈൽ.
കേദർ ബാലിസ്റ്റിക് മിസൈൽ
കഴിഞ്ഞ വർഷം വിജയകരമായി പരീക്ഷിച്ചിരുന്നു. 2030 ഓടെ നിലവിലെ RS - 24 ബാലിസ്റ്റിക് മിസൈലുകൾക്ക് പകരമായി പൂർണ വിന്യാസം നടത്തും.
അവൻഗാർഡ്
മാരക ഹൈപ്പർസോണിക് ആയുധം. 2018ലാണ് ' അവൻഗാർഡ് " എന്ന ന്യൂക്ലിയർ ഹൈപ്പർസോണിക് മിസൈൽ സിസ്റ്റം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. നിലവിലെ മിസൈൽ പ്രതിരോധ സാങ്കേതികവിദ്യയെ നോക്കുകുത്തിയാക്കുന്ന വേഗവും കൃത്യതയും
സുഖോയ് SU - 57 വിമാനം
വ്യോമ, നാവിക, കര ലക്ഷ്യങ്ങളെ തകർക്കാൻ ശേഷി. സ്റ്റൈൽത്ത് ടെക്നോളജി. സൂപ്പർസോണക് ക്രൂസിംഗ് സ്പീഡ് കൈവരിക്കാനാകും. ഹൈപ്പർ സോണിക് മിസൈലുകൾ വഹിക്കാനാകും. യു.എസിന്റെ F - 35ന്റെ എതിരാളി.
ഒറിയോൺ ഡ്രോൺ
ആളില്ലാ ഡ്രോണായ ഒറിയോണിന് ശത്രു ഡ്രോണുകളെയും നേരിടാനാകും. ഇലക്ടോ ഒപ്റ്റിക്കൽ, ഇൻഫ്രാ റെഡ് കാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. 250 കിലോ ഭാരം വഹിക്കും
T - 14 അർമതാ
റഷ്യയുടെ സൂപ്പർ ടാങ്ക്. മനുഷ്യന്റെ നിർദ്ദേശമില്ലാതെ പ്രവർത്തിക്കാനുള്ള കഴിവ്. യു.വി ഡിക്‌ടറ്ററുകൾ. മിനിറ്റിൽ 100 തവണ വരെ വെടിയുതിർക്കാനാകുംട്. ആന്റി ടാങ്ക് സംവിധാനങ്ങളിൽ നിന്ന് സംരക്ഷണം.
സിർകോൺ ക്രൂസ് മിസൈൽ
അത്യാധുനിക പതിപ്പിന്റെ പരീക്ഷണം ഇക്കഴിഞ്ഞ ഡിസംബറിലും വിജയകരമായി നടത്തി. യുക്രെയിൻ സംഘർഷത്തിന്റെ ആരംഭത്തിൽ തന്നെ ഏതാനും പരീക്ഷണങ്ങൾ റഷ്യ പൂർത്തിയാക്കിയിരുന്നു.