
ആംഗ്ലോ ഇന്ത്യൻ കുടുംബ പശ്ചാത്തലത്തിൽ ബ്രൈറ്റ് സാം റോബിൻസ് സംവിധാനം ചെയ്യുന്ന ഹോളി ഫാദർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ സിബി മലയിലിന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോസാരിയോ ഫ്രെഡറിക്കിനെ അമേരിക്കൻ പ്രവസിയും ഗായകനും നടനുമായ രാജു തോട്ടം അവതരിപ്പിക്കുന്നു. നായിക കഥാപാത്രത്തെ മറീന മൈക്കിളാണ് അവതരിപ്പിക്കുന്നത്. രാജീവ് രംഗൻ, പ്രകാശ് പയ്യാനക്കൽ, റീയ, പ്രീജ, പ്രഗ്യ എന്നിവരാണ് മറ്റു താരങ്ങൾ.രജേഷ് പീറ്റർ ഛായാഗ്രഹണവും സോബിൻ കെ സോമൻ ചിത്രസംയോജനവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ തോട്ടത്തിൽ.
ഭരതം ആർട്സിന്റെ ബാനറിൽ അമ്പിളി അനിൽ ആണ് നിർമ്മാണം.മേയ് മാസം ചിത്രം റിലീസ് ചെയ്യും.