ഷെയ്ൻ നിഗത്തിന്റെ മികച്ച പെർഫോമൻസാണ് ചിത്രത്തിൽ കാണുന്നത്. എല്ലാവർക്കും അടിച്ചു പൊളിച്ചു കാണാവുന്ന ചിത്രമല്ല. ജീവിതത്തിലെ യാഥാർത്ഥ്യങ്ങളെ വളരെ റിയലിസ്റ്റിക്കായിട്ടാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരുടെ സങ്കടവും വേദനയും ചിത്രത്തിൽ വ്യക്തമായി കാണിച്ചിട്ടുണ്ട്.

പശ്ചാത്തല സംഗീതം എടുത്തു പറയണം. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകരിലേക്ക് സിനിമയെ എത്തിക്കും. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയിൽ പെർഫോം ചെയ്‌തിട്ടുണ്ട്.