pulwama-encounter

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിലെ അംശിപ്പോരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടികൂടിയവരെ തിരിച്ചറിയാനായിട്ടില്ല. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് കാശ്‌മീർ പൊലീസ് അറിയിച്ചു.