
അഭിനേത്രിയും സഹോദരിയുമായ കാജൽ അഗർവാളിന്റെ നിറവയറിൽ കൈവച്ചുള്ള ചിത്രം പങ്കുവച്ച് നിഷ അഗർവാൾ. തനിക്ക് മറ്റൊരു കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്നാന്ന് ചിത്രം പങ്കുവച്ച് നിഷ കുറിച്ചു. മലയാള ചിത്രങ്ങളായ കസിൻസ്, ഭയ്യാ ഭയ്യാ എന്നീ ചിത്രങ്ങളിൽ നിഷ അഗർവാൾ അഭിനയിച്ചിട്ടുണ്ട്. എട്ടു വർഷത്തെ പ്രണയത്തിനുശേഷമാണ് കാജൽ അഗർവാളും ഗൗതം കിച്ച്ലുവും വിവാഹിതരാകുന്നത്. ജനുവരിയിലാണ് താൻ അമ്മയാകാൻ പോകുന്ന വാർത്ത കാജൽ അഗർവാൾ വെളിപ്പെടുത്തുന്നത്.