
കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്‌മിയിൽ എ.സികൾക്ക് 50 ശതമാനം വരെ വിലക്കുറവുമായി സമ്മർകൂൾ ഓഫർ. എ.സികൾക്കൊപ്പം സ്‌റ്റെബിലൈസറും സൗജന്യമാണ്. എൽജി., സാംസംഗ്, വോൾട്ടാസ്, ഫോബ്‌സ്, ലോയ്ഡ്, ഗോദ്‌റെജ്, ഹയർ, ഇംപെക്‌സ്, ആംസ്‌ട്രാഡ് തുടങ്ങിയ ബ്രാൻഡുകളാണ് ഓഫറിലുള്ളത്.
വൈദ്യുതിച്ചെലവേറിയ പഴയ എ.സികൾ മികച്ച മൂല്യത്തിൽ എക്‌സ്‌ചേഞ്ച് ചെയ്‌ത്, വൈദ്യുതി ഉപഭോഗം കുറഞ്ഞ പുതിയ സ്‌റ്റാർ റേറ്റഡ് ഇൻവെർട്ടർ എ.സികളും സ്വന്തമാക്കാം.
മികച്ച വിലക്കുറവിൽ ബ്രാൻഡഡ് എയർകൂളറുകളും ബ്രാൻഡഡ് റഫ്രിജറേറ്ററുകൾ, സീലിംഗ് ഫാൻ, വാൾ ഫാൻ, പെഡസ്‌റ്റൽ ഫാൻ എന്നിവയും അണിനിരത്തിയിരിക്കുന്നു.
സ്മാർട്ട് ടിവികൾക്കും ആകർഷക ഓഫറുകളുണ്ട്. സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവിന് പുറമേ ജെ.ബി.എൽ ഇയർഫോൺ, ബ്ലൂടൂത്ത് നെക്ക്‌ബാൻഡ്, ഇയർബഡ്‌സ്, സ്മാർട്ട്‌വാച്ച് എന്നിങ്ങനെ ഉറപ്പായ സമ്മാനങ്ങളുമുണ്ട്. ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.ബി എന്നിവയുടെ മികച്ച ഫിനാൻസ് ഓഫറുകളും ഒരുക്കിയിരിക്കുന്നു.
ക്രെഡിറ്റ്, ഡെബിറ്റ് ഇ.എം.ഐ സൗകര്യങ്ങളുമുണ്ട്.
കമ്പനികളുടെ വാറന്റിക്ക് പുറമേ ഉത്‌പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കാൻ ചെലവുകുറഞ്ഞ എക്‌സ്‌റ്റൻഡഡ് വാറന്റി സൗകര്യവും അജ്മൽ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.