
മത്സരങ്ങൾ മാർച്ച് 26 മുതൽ മേയ് 29 വരെ
മുംബയ് : ഐ.പി.എൽ പതിനഞ്ചാം സീസൺ മാർച്ച് 26 ന് ആരംഭിക്കും. മേയ് 29നാണ് ഫൈനൽ. ഇന്നലെ നടന്ന ഐ.പി.എൽ ഭരണ സമിതി യോഗത്തിന് ശേൽം ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പുതിയ രണ്ട് ടീമുകൾ കൂടി വന്നതിനാൽ മത്സരക്രമത്തിൽ മുൻവർഷങ്ങളിലേതിൽ നിന്ന് മാറങ്ങൾ ഉണ്ടാകും. 2011ലേ പോലെ ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഇത്തവണ മത്സരങ്ങൾ നടത്തുക. 4 സ്റ്റേഡിയങ്ങളിലായാണ് മത്സരം നടത്തുക.70 ലീഗ് മത്സരങ്ങൾ ഉൾപ്പെടെ 74 മത്സരങ്ങളാണ് അകെ ഉണ്ടാവുക.കഴിഞ്ഞ സീസണിൽ 56 ലീഗ് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. 70 മത്സരങ്ങളും മുംബയിലും പൂനെയിലുമായി നടക്കും. നേരത്തേ മാർച്ച് 29 മുതൽ ഐ.പി.എൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും മത്സരത്തിന്റെ സംപ്രേഷണ അവകാശികളായ സ്റ്റാർ സ്പോർട്സിന്റെ അഭ്യർത്ഥന മാനിച്ച് ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയിൽ 26ന് തുടങ്ങാമെന്ന് ധാരണയാവുകയായിരുന്നു
ലീഗ് വേദികൾ, മത്സരങ്ങൾ
മുംബയ് വാങ്കഡെ- 20
മുംബയ് ബ്രാബോൺ-15
മുംബയ് ഡീവൈപാട്ടിൽ -20
പൂനെ എം.സി.എ-15
എല്ലാ ടീമുകളും 4 മത്സരങ്ങൾ വീതം വാങ്കഡെയിലും ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും 3 മത്സരങ്ങൾ വീതം ബ്രാബോണിലും പൂനെയിലുമായി കളിക്കും.
പ്ലേ ഓഫ് ഫൈനൽ വേദി തീരുമാനിച്ചിട്ടില്ല.
ഗ്രൂപ്പ് ഇങ്ങനെ ബ്രാക്കറ്റിൽ കിരീടങ്ങൾ
ഗ്രൂപ്പ് എ
മുംബയ് (5)
കൊൽക്കത്ത (2)
രാജസ്ഥാൻ (1)
ഡൽഹി
ലക്‌നൗ
ഗ്രൂപ്പ് ബി
ചെന്നൈ (4)
ഹൈദരാബാദ് (1)
ബാംഗ്ലൂർ
പഞ്ചാബ്
ഗുജറാത്ത്
ഒരു ഗ്രൂപ്പിലുള്ള ടീമുകൾ തമ്മിൽ രണ്ട് തവണ ഏറ്റുമുട്ടും. മറ്റെ ഗ്രൂപ്പിലുള്ള ഒരു ടീമുമായി രണ്ട് മത്സരവും മറ്റ് ടീമുകളുമായി ഒരു മത്സരവും കളിക്കും.
രണ്ട് ഗ്രൂപ്പിലെ ടീമുകൾ രണ്ട് തവണ മുഖാമുഖം വരുന്നതിങ്ങനെ- മുംബയ്- ചെന്നൈ, കൊൽക്കത്ത- ഹൈദരാബാദ്,രാജസ്ഥാൻ-ബാംഗ്ലൂർ,ഡൽഹി- പഞ്ചാബ്, ലക്നൗ-ഗുജറാത്ത്