
കീവ് : യുക്രെയിൻ തലസ്ഥാനമായ കീവ് പിടിക്കാനുള്ള കനത്ത പോരാട്ടത്തിലാണ് റഷ്യ. റഷ്യ കീവ് പിടിക്കുമെന്ന് ഉറപ്പായതോടെ .യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയെ ബങ്കറിലേക്ക് മാറ്റി.. യുക്രെയിന്റെ മോചനമാണ് ലക്ഷ്യമെന്ന് റഷ്യ അറിയിച്ചിരുന്നു. യുക്രെയിൻ അമേരിക്കയുടെയും നാറ്റോയുടെയും സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അവരെല്ലാം പിൻവാങ്ങിയതോടെ റഷ്യ എന്ന വൻശക്തിയ്ക്കെതിരെ ഒറ്റയ്ക്ക് പൊരുതേണ്ട അവസ്ഥയിലാണ് യുക്രെയിൻ. അമേരിക്ക എന്ന ലോകപൊലീസിനെ തകർത്തി ലോകശക്തിയാകാൻ ഉള്ള പോരാട്ടത്തിലാണ് പുടിൻ എന്നാണ് നയതന്ത്രരംഗത്തെ വിലയിരുത്തൽ.
ഈ പശ്ചാത്തലത്തിൽ ചർച്ചയാവുകയാണ് ബാൽക്കണിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വാംഗയുടെ പ്രവചനം. റഷ്യ 'ലോകത്തിന്റെ നാഥൻ' ആകുമെന്നും യൂറോപ്പ് 'തരിശുഭൂമി' ആകുമെന്നും എഴുത്തുകാരൻ വാലന്റൈൻ സിഡോറോവിനോട് പറഞ്ഞിരുന്നതായി 2018ൽ ബർമിംഗ്ഹാം മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു, 'എല്ലാം മഞ്ഞു പോലെ ഉരുകും, ഒന്ന് മാത്രം അചഞ്ചലമായി നിൽക്കും വ്ളാഡിമിറിന്റെ പ്രതാപം, റഷ്യയുടെ പ്രതാപം,' ബാബ വാംഗ 1979 ൽ പ്രവചിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 'എല്ലാം അവർ വഴിയിൽ നിന്ന് നീക്കും, വ്ലാഡിമിർ പുടിൻ ഒരുനാൾ ലോകം ഭരിക്കും, 'ആർക്കും റഷ്യയെ തടയാൻ കഴിയില്ല' എന്നും അവർ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
9/11 ഭീകരാക്രമണങ്ങളും ബ്രെക്‌സിറ്റും പോലുള്ള പ്രധാന സംഭവങ്ങൾ ബാബ വാംഗ പ്രവചിച്ചിരുന്നു. ഐസിസിന്റെ വളർച്ചയും പുടിന്റെ അധികാരത്തിലേക്കുള്ള ഉയർച്ചയും ഉൾപ്പെടെയുള്ള അവരുടെ പ്രവചനങ്ങളിൽ 85 ശതമാനവും നടന്നു.. 2016 ഓടെ യൂറോപ്പ് നിലവിലെ രൂപത്തിൽ നിലനിൽക്കില്ലെന്ന് അവർ പ്രവചിച്ചിരുന്നു. ആ പ്രവചനം പോലെ 2016 ജൂൺ 23 ന്, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ വോട്ട് ചെയ്തു.
1999 ഓഗസ്റ്റിൽ റഷ്യൻ ആണവ അന്തർവാഹിനി കുർസ്‌ക് വെള്ളപ്പൊക്കത്തിൽ മുങ്ങുമെന്നും ലോകം മുഴുവൻ വിലപിക്കുമെന്നും അവർ പ്രവചിച്ചു. 2000 ഓഗസ്റ്റിൽ ബാരന്റ്സ് കടലിൽ അന്തർവാഹിനി മുങ്ങി, എല്ലാ ജീവനക്കാരും മരിച്ചു. ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നും 'അമേരിക്കയുടെ 45ാമത് പ്രസിഡന്റ്' എന്ന നിലയിൽ അദ്ദേഹം 'രാജ്യത്തെ' വീഴ്ത്തുന്ന ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമെന്നും വാംഗ പ്രവചിച്ചു. അമേരിക്കയുടെ 44-ാമത് പ്രസിഡന്റ് ആഫ്രിക്കൻ-അമേരിക്കൻ ആയിരിക്കുമെന്നും വാംഗ പ്രവചിച്ചിരുന്നു
.
1911-ൽ ജനിച്ച വാംഗയ്ക്ക് 12-ാം വയസിൽ കാഴ്ചശക്തി ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടുവെന്നും അപ്പോഴാണ് അവളുടെ ദർശനങ്ങളും ഭാവി കാണാനുള്ള കഴിവും ആരംഭിച്ചതെന്നാണ് വിശ്വാസം. 50 വർഷത്തിനിടെ ആയിരക്കണക്കിന് പ്രവചനങ്ങൾ വാംഗ നടത്തിയിരുന്നു, ലോകം അവസാനിക്കുമെന്ന് വാംഗ വിശ്വസിച്ചിരുന്ന 5079 വരെയുള്ള പ്രവചനങ്ങളാണ് അവർ നടത്തിയിരുന്നത്.