ukarine

( ഗ്രീനിച്ച് സമയക്രമ പ്രകാരം )

ഫെബ്രുവരി 25 വെള്ളി

 പുലർച്ചെ 12.24 - അഞ്ച് റഷ്യൻ ബാങ്കുകൾക്ക് അമേരിക്കൻ ഉപരോധം.

 12. 29 - റഷ്യക്ക് ഉപരോധവുമായി ആസ്ട്രേലിയ

 1.00 - യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

 1.40 - റഷ്യയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ ഉപരോധം

 1.45 - റഷ്യയ്ക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുദ്ധം അവസാനിപ്പിക്കമെന്ന് ആവശ്യം

 2.31 - റഷ്യൻ ബാങ്കുകൾ പുതിയ യു.എസ് ഉപരോധം

 2.40 - യുക്രയിൻ തലസ്ഥാനമായ കീവിൽ സ്ഫോടനം

 3.30 - തങ്ങൾ വെടിവച്ചിട്ട റഷ്യൻ യുദ്ധവിമാനങ്ങൾ 16 ആയെന്ന് യുക്രെയിൻ

 3.30 - കീവിൽ ഡസൻ കണക്കിന് മരണവും നിരവധി പേർക്ക് പരിക്കും റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ യുക്രെയിനിലെ റിവൻ നഗരത്തിലും കനത്ത നാശനഷ്ടം.

 3.38 - തെക്ക് കിഴക്കൻ മേഖലയായ സെപോറിഷ്യയിലെ അതിർത്തി പോസ്റ്റിലെ റഷ്യൻ ആക്രമണത്തിൽ നിരവധി യുക്രെയിൻ സൈനികർ മരിച്ചെന്ന് റിപ്പോർട്ട്.

 4.29 - യുക്രെയിനിലെ സെൻട്രൽ ബാങ്ക്,​ റഷ്യൻ റൂബിളിന്റെയും ബെലറൂഷ്യൻ റൂബിളിന്റെയും ഇടപാട് നിറുത്തി

 4.47 - റഷ്യൻ റോക്കറ്റുകൾ കീവിൽ പതിച്ചെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ

 5.19 - പ്രാദേശിക സമയം പുലർച്ചെ നാലുമണിയോടെ റഷ്യ മിസൈൽ ആക്രമണം തുടങ്ങിയെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അറിയിച്ചു

 5.42 - ഉപരോധങ്ങൾ റഷ്യയെ പിന്തിരിപ്പിക്കില്ലെന്ന് സെലെൻസ്കി

 6.24 - രാജ്യത്തിന് ഫലപ്രദമായ അന്താരാഷ്ട്ര സഹായം വേണമെന്ന് സെലെൻസ്കി

 7.40 - കീവിന് പുറത്ത് റഷ്യൻ സേനയുമായി ഏറ്റുമുട്ടുന്നുവെന്ന് യുക്രെയിൻ

 8.03 - 118 യുക്രെയിൻ മിലിട്ടറി പ്രദേശങ്ങൾ തകർത്തെന്ന് റഷ്യ

 8.04 - പിടിച്ചെടുത്ത ചെർണോബിൽ ആണവനിലയത്തിലേക്ക് പാരാട്രൂപ്പുകളെ വിന്യസിക്കുമെന്ന് റഷ്യ

 8.21 - യുക്രെയിനിന്റെ 5 യുദ്ധ വിമാനങ്ങളും 5 ഡ്രോണുകളും വീഴ്ത്തിയെന്ന് റഷ്യ

 8.38 - തങ്ങളുടെ വ്യോമപരിധിയിൽ ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ

 8.57 - 82 യുക്രെയിൻ സൈനികർ കരിങ്കടൽ മേഖലയിൽ കീഴടങ്ങിയതായി റഷ്യ

 9.58 - ഖാർകീവിൽ സ്ഫോടനം

 10.00 - ചാമ്പ്യൻസ് ലീഗ് ഫൈനൽ സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് മാറ്റി

 10.30 - പാശ്ചാത്യ ഉപരോധങ്ങൾക്കെതിരെ തിരിച്ചടിക്കുമെന്ന് റഷ്യ

 12.14 - റഷ്യൻ നീക്കത്തിൽ ആശങ്ക അറിയിച്ച മാർപാപ്പ

 12.35 - 2022 റഷ്യൻ ഗ്രാൻഡ്പ്രീ റദ്ദാക്കി ഫോർമുല വൺ

( 12.35 - ഇന്ത്യൻ സമയം വൈകിട്ട് 6:05 )