crime

കാ​യം​കു​ളം​:​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ ​യാ​ത്ര​ക്കാ​രെ​ ​ആ​ക്ര​മി​ച്ച് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ക​വ​രു​ന്ന​ ​ആ​റം​ഗ​ ​സം​ഘ​ത്തെ​ ​കാ​യം​കു​ളം​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​കൊ​ല്ലം​ ​ത​ട്ടാ​മ​ല​ ​ഫാ​ത്തി​മ​ ​മ​ൻ​സി​ലി​ൽ​ ​മാ​ഹീ​ൻ​ ​(20​),​ ​കൊ​ല്ലം​ ​ഇ​ര​വി​പു​രം​ ​വാ​ള​ത്തും​ഗ​ൽ​ ​മു​തി​ര​ ​അ​യ്യ​ത്ത് ​വ​ട​ക്ക​തി​ൽ​ ​സെ​യ്ദാ​ലി​ ​(21​),​ ​ഇ​ര​വി​പു​രം​ ​കൂ​ട്ടി​ക്ക​ട​ ​അ​ൽ​ത്താ​ഫ് ​മ​ൻ​സി​ലി​ൽ​ ​അ​ച്ചു​ ​എ​ന്നു​ ​വി​ളി​ക്കു​ന്ന​ ​അ​സ​റു​ദ്ദീ​ൻ​ ​(21​),​ ​കൊ​ല്ലം​ ​മ​യ്യ​നാ​ട് ​അ​ലി​ ​ഹൗ​സി​ൽ​ ​മു​ഹ​മ്മ​ദ് ​ഷാ​ൻ​ ​(25​),​ ​കൊ​ല്ലം​ ​മു​ള​വ​ന​ ​വി​ല്ലേ​ജി​ൽ​ ​കു​ണ്ട​റ​ ​ആ​ശു​പ​ത്രി​ ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​ഫ​ർ​സാ​ന​ ​മ​ൻ​സി​ലി​ൽ​ ​യാ​സി​ൻ​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​ഫ​ർ​ജാ​സ് ​(19​),​ ​കൊ​ല്ലം​ ​കോ​ർ​പ​റേ​ഷ​ൻ​ ​മ​ണ​ക്കാ​ട് ​വ​ട​ക്കേ​വി​ള​ ​തൊ​ടി​യി​ൽ​ ​വീ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​തൗ​ഫീ​ഖ് ​(18​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത് .
ദേ​ശീ​യ​ ​പാ​ത​യി​ൽ​ ​കാ​യം​കു​ളം​ ​മു​ക്ക​ട​യ്ക്ക് ​തെ​ക്ക് ​വ​ശം​ ​സ്കൂ​ട്ട​റി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ക​യാ​യി​രു​ന്ന​ ​പൊ​ലീ​സു​കാ​ര​നെ​ ​ആ​ക്ര​മി​ച്ച് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ക​വ​ർ​ന്ന​ ​കേ​സി​ലും​ ​സ​മാ​ന​രീ​തി​യി​ൽ​ ​ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ലും​ ​കൊ​ല്ലം​ ​ശ​ക്തി​കു​ള​ങ്ങ​ര​യി​ലും​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ ​യാ​ത്ര​ക്കാ​രെ​ ​ആ​ക്ര​മി​ച്ച് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ക​വ​ർ​ന്ന​ ​കേ​സു​ക​ളി​ലും​ ​പ്ര​തി​ക​ളാ​ണ് ​ഇ​വ​ർ.
ഇ​ട​തു​വ​ശ​ത്തു​ ​കൂ​ടി​ ​ബൈ​ക്കി​ൽ​ ​ചെ​ന്ന് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ ​യാ​ത്ര​ക്കാ​രു​ടെ​ ​പു​റ​ത്ത് ​അ​ടി​ച്ച​ ​ശേ​ഷം​ ​പോ​ക്ക​റ്റി​ൽ​ ​നി​ന്ന് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ത​ട്ടി​യെ​ടു​ത്ത് ​അ​മി​ത​ ​വേ​ഗ​ത​യി​ൽ​ ​ക​ട​ന്നു​ ​ക​ള​യു​ന്ന​താ​ണ് ​ഇ​വ​രു​ടെ​ ​രീ​തി.