russia

മോസ്കോ : യുക്രെയിൽ നിന്ന് റഷ്യ നിരുപാധികം പിന്മാറണമെന്ന് യു.എൻ കരട് പ്രമേയം. യുക്രെയിനിൽ റഷ്യൻ അധിനിവേശമാണെന്ന് ചൂണ്ടിക്കാട്ടിയ ഐക്യരാഷ്ട്ര സഭ യുക്രെയിന് ധനസഹായം സാദ്ധ്യമാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കരട് പ്രമേയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ചർച്ചയ്ക്കായി ഇന്നലെ കൈമാറിയിരുന്നു. പ്രമേയം അവതരിപ്പിച്ച് ഇന്ന് പുലർച്ചെ 1.30ന് ( ന്യൂയോർക്ക് സമയം വെള്ളിയാഴ്ച വൈകിട്ട് 3 മണി) വോട്ടിനിടുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിരുന്നു. റഷ്യയെ ഒറ്റപ്പെടുത്താനാണ് യു.എസിന്റെയും സഖ്യ രാജ്യങ്ങളുടെയും ശ്രമം. അതേ സമയം, യു.എൻ വോട്ടെടുപ്പിൽ ഇന്ത്യ റഷ്യയ്ക്കനുകൂലമായ പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ റഷ്യൻ അംബാസഡർ റോമൻ ബബുഷ്കിൻ പറഞ്ഞു. ഇന്ത്യയുടെ നിലപാടിലേക്ക് യു.എസും ഉറ്റുനോക്കുകയാണ്.