
നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് അർജുൻ അശോകനെ നായകാക്കി സംവിധാനം ചെയ്യുന്ന ചിത്രം മെമ്പർ രമേശൻ ഒമ്പതാം വാർഡ് ഇന്ന് തിയേറ്ററുകളിലെത്തി. ബോബന്‍ ആന്‍ഡ് മോളി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ബോബൻ മോളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. . ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.