തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി - കർഷക ദ്രോഹ നയങ്ങൾക്കെതിരെ ഗാന്ധിപാർക്കിൽ നടന്ന പ്രതിഷേധക്കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ.വിജയരാഘവൻ നിർവഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു അദ്ധ്യക്ഷത വഹിച്ചു.ആനത്തലവട്ടം ആനന്ദൻ,കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ,കെ.സി.വിക്രമൻ,കെ.ശശാങ്കൻ, വി.എസ്.പത്മകുമാർ,എൻ.സുന്ദരം പിള്ള എസ്.പുഷ്പലത,എസ്.എ.സുന്ദർ,എസ്.ജയിൽ കുമാർ എന്നിവർ സംസാരിച്ചു.