
ഹൈദരാബാദ്: ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൈം വോളിബാൾ ലീഗിന്റെ രണ്ടാം സെമിയിൽ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് കൊൽക്കകത്ത തണ്ടർബോൾട്ട്സ് ഫൈനലിൽ. സ്കോർ 16-14, 15-10, 17-15. കൊൽക്കത്ത തണ്ടർ ബോൾട്ട്സിന്റെ വിനിത് കുമാറാണ് കളിയിലെ താരം.ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കൊൽക്കത്ത തണ്ടർ ബോൾട്ട്സ് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിടും.