kunchan-family

ഏതു വിശേഷ അവസരങ്ങളിലും ക്യാമറക്കണ്ണുകൾക്ക് പ്രിയങ്കരിയാണ് നിത അംബാനി. വസ്ത്രധാരണത്തിൽ എപ്പോഴും തന്റെതായ പ്രത്യേകതകൾ കൊണ്ടുവരാൻ നിത ശ്രദ്ധിക്കാറുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും സമർത്ഥരായ ഫാഷൻ ഡിസൈൻർമാരാണ് നിത അംബാനിക്ക് വേണ്ടി വസ്ത്രങ്ങൾ തയ്യാറാക്കുന്നത്. ഇക്കൂട്ടത്തിൽ ഒരു മലയാളി പെൺകുട്ടിയുമുണ്ടെന്ന് എത്രപേർക്കറിയാം?

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കുഞ്ചന്റെ മകൾ സ്വാതിയാണ് നിത അംബാനിയുടെ പ്രിയപ്പെട്ട പേഴ്‌സണൽ സ്‌റ്റൈലിസ്‌റ്റ്. വരയ‌്ക്കാനുള്ള കുട്ടിക്കാലത്തെ വാസനയാണ് സ്വാതിയെ ഫാഷൻ ഡിസൈനിംഗ് ലോകത്തേക്ക് എത്തിച്ചത്. അതോടൊപ്പം മറ്റുള്ളവരെ സുന്ദരിയോ സുന്ദരനോ ആക്കുന്നതിലും സ്വാതി ഏറെ തൽപരയായിരുന്നു. അങ്ങനെയാണ് പ്ളസ്‌ടുവിന് ശേഷം നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയിൽ ചേരാൻ തീരുമാനിച്ചത്. കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം ഫെമിനയിൽ ഫാഷൻ ഡിസൈനറായി ജോയിൻ ചെയ‌്തു.

swathi-kunchan

ലോകത്തെമ്പാടുമുള്ള ഡിസൈനർമാർ തയ്യാറാക്കി നിതയ്‌ക്കായി എത്തിക്കുന്ന കനത്തവിലയുള്ള വസ്ത്രങ്ങളിൽ ഏത് വേണമെന്ന് തീരുമാനിക്കുന്നത് സ്വാതിയാണ്. അതിൽ തന്റെ ആശയങ്ങളും ചേർത്താകും സ്വാതി ഫൈനൽ ഡിസൈൻ തീരുമാനിക്കുക. മുംബയിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗസ്‌റ്റ് ഹൗസിലാണ് സ്വാതിക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.