
ഹൈദരാബാദ് : പ്രൈം വോളിബാൾ ലീഗിന്  ആവേശോജ്ജ്വലമായ പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ, കേരളം കേന്ദ്രീകരിച്ച് കേരള പ്രീമിയർ വോളിബാൾ ലീഗ് തുടങ്ങാൻ തീരുമാനിച്ചതായി പ്രൈം വോളിബാൾ ലീഗിന്റെ സ്ഥാപക പങ്കാളികൾ അറിയിച്ചു. ഇന്നലെ പ്രൈം വോളി ലീഗിന്റെ രണ്ടാം സെമി മത്സരത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.  ഈ വർഷം മധ്യത്തോടെ ടൂർണമെന്റ് തുടങ്ങും.