sanju

ധർമ്മശാല: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് ധർമ്മശാലയിൽ നടത്തും. രാത്രി 7.30 മുതതലാണ് മത്സരം. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 62 റൺസിന് കീഴടക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. 1-0ത്തിന് 3 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാൽ പരിമ്പര നേടാം. ട്വന്റി-20യിൽ തുടർച്ചയായി പത്ത് വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യ അത് പതിനൊന്നാക്കി ഉയർത്താനും ലക്ഷ്യം വയ്ക്കുന്നു. മറുവശത്ത് പരിക്കും ആദ്യമത്സരത്തിലെ തോൽവിയും ഏൽപ്പിക്കുന്ന തിരിച്ചടിയിൽ നിന്ന് ഉയർത്തെണിപ്പാണ് ലങ്കയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ഇലവൻ തന്നെയായിരിക്കും ഇന്ത്യയ്ക്കായി ഇന്നും ഇറങ്ങുകയെന്നാണ് വിവരം. മലയാളി താരം സഞ്ജു സാംസൺ ഇന്നും ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിൽ മാനേജ്മെന്റിനുള്ള പ്രതീക്ഷ ശുഭ സൂചനയാണ്.