vodafone

ന്യൂഡൽഹി: ടെലികോം ടവർ കമ്പനിയായ ഇൻഡസ്‌ ടവേഴ്‌സിൽ യു.കെ. ആസ്ഥാനമായ വൊഡാഫോൺ ഗ്രൂപ്പിനുള്ള 4.7 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഭാരതി എയർടെൽ ഒരുങ്ങുന്നു. ഇരുകമ്പനികളും തമ്മിലെത്തിയ ധാരണപ്രകാരം ഓഹരിക്കുപകരം എയർടെൽ നൽകുന്ന തുക, വൊഡാഫോണിന്റെ ഇന്ത്യയിലെ ഉപസ്ഥാപനമായ വൊഡാഫോൺ-ഐഡിയയുടെ (വീ) പുതിയ ഓഹരികളാക്കി മാറ്റും. പിന്നീടിത് വീയുടെ കടബാദ്ധ്യത കുറയ്ക്കാനും പ്രയോജനപ്പെടുത്തും.

വൊഡാഫോൺ ഗ്രൂപ്പിൽ നിന്ന് 4.7 ശതമാനം ഓഹരികൾ വാങ്ങുന്നതോടെ, ഇൻഡസ് ടവേഴ്‌സിൽ എയർടെല്ലിന്റെ മൊത്തം ഓഹരി പങ്കാളിത്തം 46.4 ശതമാനമായി ഉയരും. ഏതാനും ദിവസം മുമ്പാണ് ഇൻഡസ് ടവേഴ്‌സിലെ 2.4 ശതമാനം ഓഹരികൾ വിറ്റൊഴിഞ്ഞ് വൊഡാഫോൺ ഗ്രൂപ്പ് 1,443 കോടി രൂപ സമാഹരിച്ചത്.