
കോട്ടയം: അനർട്ട് നടപ്പാക്കുന്ന പി. എം. കുസും പദ്ധതിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച ആദ്യപമ്പിന്റെ പ്രവർത്തനോദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കുറവിലങ്ങാട്ട് നിർവഹിച്ചു. ജൂബി സെബാസ്റ്റ്യന്റെ പുരയിടത്തിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു. അനർട്ട് സി. ഇ. ഒ നരേന്ദ്രനാഥ് വേലുരി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, അനർട്ട് ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ്. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.