
ബെംഗളൂരു: പ്രൊ കബഡി ലീഗ് ദബാംഗ് ഡൽഹി ചാമ്പ്യൻമാരായി. ഇന്നലെ നടന്ന ഫൈനലിൽ പാറ്റ്ന പൈറേറ്റ്‌സിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 37-36ന് കീഴടക്കിയാണ് ദബാംഗ് പ്രൊ കബഡി ലീഗ് എട്ടാം സീസണിന്റെ ചാമ്പ്യൻമാരായത്. ദബാംഗ് ആദ്യമായാണ് പ്രൊ കബഡി ലീഗ് കിരീടം സ്വന്തമാക്കുന്നത്. പാറ്റ്‌ന പൈറേറ്റ്സ് മൂന്ന് തവണ ചാമ്പ്യൻമാരായിട്ടുണ്ട്.