pope-francis

വത്തിക്കാൻ: യുക്രെയിൻ യുദ്ധത്തിൽ റഷ്യയെ പ്രതിഷേധമറിയിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാനിലെ റഷ്യൻ എംബസിയിലേക്ക് നേരിട്ടത്തിയാണ് മാർപ്പാപ്പ ആശങ്ക രേഖപ്പെടുത്തിയത്. അദ്ദേഹം സമാധാനത്തിനായി ആഹ്വാനം ചെയ്തു.

അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് മാർപ്പാപ്പ ഇത്തരം സന്ദർശനങ്ങൾ നടത്താറുള്ളത്. യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയമാണെന്നും പൈശാചിക ശക്തികൾക്കു മുന്നിലെ കീഴടങ്ങലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഒന്നിച്ച് പ്രാര്‍ത്ഥിക്കാം (#PrayTogether) , യുക്രെയിന്‍ (#Ukraine) എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ട്വീറ്റ്. ' മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുകയാണ് എല്ലാ യുദ്ധവും ചെയ്യുന്നത്. രാഷ്ട്രീയത്തിന്‍റെയും മനുഷ്യത്വത്തിന്‍റെ പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍.' -ഫ്രാന്‍സിസ് മാര്‍പ്പാപ്പ ട്വീറ്റ് ചെയ്തു.

#PrayTogether #Ukraine pic.twitter.com/WUyGuMLYzG

— Pope Francis (@Pontifex) February 25, 2022