
കീവ്: യുക്രെയിനിൽ തുടർച്ചയായ മൂന്നാം ദിവസവും ആക്രമണം. ഒഡേസ തുറമുഖത്ത് കപ്പലുകൾ റഷ്യ തകർത്തു. വൈദ്യുത നിലയത്തിന് സമീപം മൂന്ന് മിനിട്ടിനുള്ളിൽ അഞ്ച് സ്‌ഫോടന ശബ്ദങ്ങൾ കേട്ടെന്ന് കീവ് മേയർ അറിയിച്ചു. മെട്രോ സ്‌റ്റേഷന് സമീപവും സ്ഫോടനമുണ്ടായി.
കീവിനടുത്ത് റഷ്യൻ യുദ്ധവിമാനം വെടിവച്ചിട്ടെന്നാണ് യുക്രെയിൻ സേനയുടെ അവകാശവാദം. താൻ കീവില്‍ ഉണ്ടെന്നും, പ്രതിരോധം തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡഡന്‍റ് വൊളോഡിമെര്‍ സെലെന്‍സ്കി പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രെയിൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍ രംഗത്തെത്തി. അമേരിക്ക യുക്രെയിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 6.4 ബില്യൺ ഡോളർ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചത്.
റഷ്യൻ വിമാനങ്ങൾക്ക് വിലക്ക്
റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ച് പോളണ്ടും ചെക്ക് റിപ്പബ്ലിക്കും. റഷ്യൻ സ്വകാര്യ വിമാനങ്ങൾക്ക് ബ്രിട്ടൻ ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് എയർ ലൈസൻസിന് ഇന്നലെ റഷ്യ വിലക്കേർപ്പെടുത്തിയിരുന്നു.