
സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രമാണ് ഉപചാരപൂർവം ഗുണ്ട ജയൻ. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം കാണാൻ കഴിയുന്ന രസകരമായ ചിത്രമാണിത്. മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരെ നല്ല രീതിയിൽ ചിരിപ്പിക്കുന്നുണ്ട് അതിനായുള്ള ഒരുപാട് സന്ദർഭങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ ഒരുപാട് ചിരിപ്പിക്കുന്ന ചിത്രമാണ്. ഓരോ ചെറിയ കഥാപാത്രങ്ങൾക്ക് പോലും അതിന്റേതായ പ്രാധാന്യം നൽകിയിട്ടുണ്ട്. നാട്ടിൽപുറത്തെ ഒരു കല്യാണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ ഉള്ളത്. കണ്ടിരിക്കുന്നവർ ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് അവസാനം സംഭവിക്കുന്നത്. ചിത്രത്തെ പറ്റി കൂടുതലറിയാൻ വീഡിയോ കാണാം.