സൗന്ദര്യ സംരക്ഷണത്തിന് സ്ത്രീകളായാലും പുരുഷന്മാരായാലും വലിയ പ്രാധാന്യമാണ് നൽകുന്നത്. ബ്യൂട്ടീപാർലറുകളിൽ പോയും, മാർക്കറ്റുകളിൽ നിന്ന് വിവിധ തരം പ്രൊഡക്ട്‌സ് വാങ്ങിയും സൗന്ദര്യം കൂട്ടാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. പലതിലും കെമിക്കലുകൾ ചേർത്തിട്ടുള്ളതിനാൽ വേഗത്തിൽ റിസൽട്ടും ലഭിക്കും. എന്നാൽ മിക്കപ്പോഴും പാർശ്വഫലങ്ങളും നമ്മൾ അനുഭവിക്കേണ്ടി വരാറുണ്ട്.

കെമിക്കലുകൾ ഉപയോഗിക്കാത്ത സാധനങ്ങൾ വേണം മുഖത്ത് പുരട്ടാൻ. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് സൗന്ദര്യം സംരക്ഷിക്കാം. ഇതിനുചിലപ്പോൾ റിസൽട്ട് വേഗത്തിൽ കിട്ടിയെന്ന് വരില്ല. എന്നാൽ പാർശ്വഫലങ്ങളൊന്നും ഉണ്ടാകില്ല. അത്തരത്തിൽ കദളിപ്പഴവും, പഞ്ചസാരയും, ബദാമും ഉപയോഗിച്ചുള്ള കിടിലൻ ഒരു ടിപ്‌സ് പങ്കുവച്ചിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.
വീഡിയോ കാണാം.