cat

കീവ്: യുക്രെയിൻ മുഴുവൻ യുദ്ധഭീതിയിലാണ്. ജീവൻ കൈയിൽ പിടിച്ച് സ്വന്തമായുള്ളതെല്ലാം വിട്ട് ജനങ്ങൾ പരക്കം പായുകയാണ്. യുദ്ധത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഏതാണ്ട് എല്ലാ കടകളും അടച്ചുപൂട്ടിയ നിലയിലായിരുന്നു. എന്നാൽ ലീവിവിലെ "പൂച്ച കഫേ" തുറന്നിരിക്കുകയായിരുന്നു.

20 പൂച്ചകളെ ഉപേക്ഷിച്ച് പോകാൻ തങ്ങൾക്ക് കഴിയില്ലെന്നും, പോയാൽ അവർ പട്ടിണിയാകുമെന്നുമാണ് കഫേയുടെ ഉടമകൾ പറയുന്നത്. 'ഞങ്ങളുടെ പൂച്ചകൾ ധീരരാണ്, എല്ലാ കടകളും അടച്ചു. വിശക്കുമ്പോൾ അവർ എന്ത് ചെയ്യും.'-ഉടമകൾ ചോദിച്ചു.

'ഒരു സ്ഥലം വളരെ ചെറിയ കഥകൾ കൊണ്ട് നിർമിക്കപ്പെട്ടതാണ്. പൂച്ച കഫെ തുറന്നിരിക്കുന്നു.ഇവിടെ 20 പൂച്ചകൾക്ക് ഭക്ഷണം നൽകാനുണ്ട്. ഇതാണ് ഞങ്ങളുടെ ജീവിതം, പോകില്ലെന്ന് ഉടമകൾ പറയുന്നു- ഒരു മാദ്ധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞപ്പോഴേക്കും ഇവിടത്തെ തെരുവുകൾ ഏതാണ്ട് വിജനമായിരുന്നു. ഒന്നും തുറന്നിരുന്നില്ല. കഴിഞ്ഞ ആഴ്ച തിരക്കിലായിരുന്ന റസ്റ്റോറന്റുകൾ പൂർണ്ണമായും അടച്ചിട്ടിരിക്കുന്നു.

It is a dark and heavy day here. But I found something that couldn’t stop a smile. The only food I saw open - Cat Cafe. The owners are making food with what they have - they smiled: “Our cats are brave”. pic.twitter.com/wAGEF9oPfW

— Erin Burnett (@ErinBurnett) February 25, 2022