തിരുവനന്തപുരം: ലോകസമാധാനം നിലനിറുത്താൻ റഷ്യ യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവകലാസാഹിതി യുദ്ധവിരുദ്ധ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുവകലാസാഹിതി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ഷീല രാഹുലൻ യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് എം. മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, ജില്ലാ സെക്രട്ടറി അഡ്വ.സി.എ. നന്ദകുമാർ എന്നിവർ സംസാരിച്ചു.