samantha

തെന്നിന്ത്യൻ താരസുന്ദരി സാമന്ത സിനിമയിലെത്തിയിട്ട് 12 വർഷങ്ങൾ പൂർത്തിയായി. സാമന്ത തന്നെയാണ് കുറിപ്പിലൂടെ ആരാധകരുമായി ഈ സന്തോഷം പങ്കുവച്ചത്. സിനിമയുമായുള്ള പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലെന്നും സമാനതകളില്ലാത്ത നിമിഷങ്ങളാണ് കടന്നുപോയതെന്നും കുറിപ്പിൽ പറയുന്നു.

'രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാൻ സിനിമയിൽ എത്തിയിട്ട് പന്ത്രണ്ട് വർഷം പൂർത്തിയായെന്ന കാര്യം ഓർക്കുന്നത്. ലൈറ്റുകൾ, ക്യാമറ, ആക്ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമകളുടെ 12 വർഷമാണ് പൂർത്തിയായത്.

ഈ അനുഗൃഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്‌തരായ ആരാധകരെയും നേടിയതിന് ഞാൻ നന്ദിയുള്ളവളാണ്. സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു." ഇങ്ങനെയായിരുന്നു താരം കുറിച്ചത്.

View this post on Instagram

A post shared by Samantha (@samantharuthprabhuoffl)

രശ്‌മിക മന്ദാന,​ അനുപമ പരമേശ്വരൻ,​ റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങൾ സാമന്തയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. ഗൗതം മേനോൻ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യേ മായേ ചേസാവേയിലൂടെയായിരുന്നു താരം സിനിമയിലെത്തിയത്. പുഷ്പ 2ലാണ് സാമന്ത ഏറ്റവുമൊടുവിൽ എത്തിയത്. ചിത്രത്തിലെ ഐറ്റം സോംഗിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്.