ചോറിനൊപ്പം പല തരത്തിലുള്ള തോരനുകൾ കഴിച്ചിട്ടുണ്ടാകും. പക്ഷേ അധികം പേർക്കും സ്രാവ് തോരൻ അത്ര പരിചയമുണ്ടാകാൻ വഴിയില്ല. ഇത്തവണ പരിചയപ്പെടുത്തുന്ന സീ ഫുഡ് ഐറ്റം ഉടുമ്പ് സ്രാവ് തോരനാണ്.

നാല് ഉടുമ്പ് സ്രാവിനെയാണ് ഇവിടെ തോരൻ വയ്‌ക്കുന്നത്. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം സ്രാവിനെ ആവിയിൽ പുഴുങ്ങിയെടുക്കും. ശേഷം മുള്ളും വാലുമെല്ലാം കളഞ്ഞ് അരിഞ്ഞെടുത്താണ് തോരൻ വയ്‌ക്കുന്നത്.
സ്രാവിന് രുചി കൂട്ടാനായി നല്ല പച്ചമാങ്ങയും ചേർക്കുന്നതോടെ സംഗതി അടിപൊളിയാകും. ചോറും രസവും ഉടുമ്പ് സ്രാവ് തോരനും കടപ്പുറത്തെ പ്രധാന വിഭവമാണ്.