b

ഡ്രീം കാച്ചേഴ്സ് എന്റർടെയ്ൻമെന്റ് തെലുങ്കിൽ നിർമ്മിച്ച്, പ്രദർശന വിജയം നേടിയ രാക്ഷസി ബ്രഹ്മരാക്ഷസി എന്ന പേരിൽ തമിഴിൽ റിലീസ് ചെയ്യുന്നു. സംവിധാനം പന റോയലാണ് ചിത്രം തമിഴിലേക്ക് മൊഴി മാറ്റുന്തന്. മലയാളത്തിൽ ഷംന കാസിം സജീവമല്ല. 2018ൽ മമ്മൂട്ടിയുടെ മധുര രാജ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. അതേസമയം ഇതര ഭാഷകളിൽ സജീവമാണ്.ദൃശ്യം 2 വിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിച്ച ഷംന പിസാസ് 2 എന്ന തമിഴ് ചിത്രവും പൂർത്തിയാക്കി. പൂർണ എന്ന പേരിലാണ് ഇതര ഭാഷകളിൽ ഷംന അറിയപ്പെടുന്നത്.അഭിമന്യു സിംഗ്, പ്രഭാസ് ശ്രീനു,ഗീതാഞ്ജലി രാമ കൃഷ്ണ എന്നിവരാണ് രാക്ഷസിയിലെ മറ്റു താരങ്ങൾ. ഹൊറർ ഹിറ്റ് ചിത്രമായ രാക്ഷസി ഒരു സംഭവ കഥയെ ആസ്പദമായാണ്. വിതരണം ജാനകി സിനി മാക്സ്, അലൻ മെഗാ മീഡിയ. പരസ്യകല സത്യൻസ്. വാർത്തകൾ എബ്രഹാം ലിങ്കൺ.