h

മമ്മൂട്ടി- കെ.മധു -എസ്.എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സി.ബി.ഐ 5ന് CBI -5 THE BRAIN എന്നു പേരിട്ടു. ടൈറ്റിലിനൊപ്പം മോഷൻ പോസ്റ്ററും മമ്മൂട്ടിയുടെ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു. രൂപത്തിലും ഭാവത്തിലും പഴയ സേതുരാമയ്യരായി മോഷൻ പോസ്റ്ററിൽ മമ്മൂട്ടിയെ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ജനപ്രിയമായ തീം മ്യൂസിക്കിന്റെ അകമ്പടിയോടെ എത്തിയ സി.ബി.എെ സീരിസിന്റെ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാദ്ധ്യമത്തിൽ തരംഗമായി മാറുകയും ചെയ്തു. സി.ബി.ഐ 5 ചിത്രീകരണം ആരംഭിച്ചതു മുതൽ കൗതുകത്തോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ.

ഒരേ നടനും സംവിധായകനും തിരക്കഥാകൃത്തും ഒരു സിനിമയുടെ അഞ്ചാം ഭാഗം ഒരുക്കുന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ്.

രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു , സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയ താരനിര അണിനിരക്കുന്നു. അഖിൽ ജോർജ്ജ് ആണ് ഛായാഗ്രഹണം.
സ്വർഗചിത്രയുടെ ബാനറിൽ സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്.
ശ്യാം, രാജാമണി എന്നിവർ ഒരുക്കിയ തീം മ്യൂസിക്കിനെ പുതിയ കാലത്തിലേക്ക് ഒരുക്കിയത് യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ ജേക്സ് ബിജോയ് ആണ്. സൈന വീഡിയോസ് റെക്കോർഡ് തുകയ്ക്കാണ് മ്യൂസിക് റൈറ്റ് സ്വന്തമാക്കിയത്.
എഡിറ്റർ ശ്രീകർ പ്രസാദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാബു ഷാഹിർ അസോസിയേറ്റ് ഡയറക്ടർ ബോസ് .വി പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ ,​ കലാസംവിധാനം സിറിൾ കുരുവിള
വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ മേക്കപ്പ് പ്രദീപ് രംഗൻ സ്റ്റിൽസ് സലീഷ് കുമാർ
വിതരണം സ്വർഗ്ഗചിത്ര പി .ആർ. ഒ മഞ്ജു ഗോപിനാഥ്.