
ലിസിയുടെ ചെന്നൈയിലെ വീട്ടിലായിരുന്നു ഒത്തുച്ചേരൽ
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം താര സുഹൃത്തുക്കളെല്ലാം വീണ്ടും ഒത്തുകൂടി. കൊവിഡ് മഹാമാരിയ്ക്കും നിയന്ത്രണങ്ങൾക്കുമിടയിൽ എല്ലാവർക്കും കണ്ടുമുട്ടാൻ സാധിച്ചിരുന്നില്ല. തിരക്കുകൾക്കിടയിലും വീണ്ടും ഒന്നിച്ച് സമയം ചിലവഴിക്കാൻ കിട്ടിയ അവസരം എല്ലാവരും ചേർന്ന് ആഘോഷമാക്കി. ഡിന്നർ പാർട്ടിക്കായി ബോണി കപൂർ, രമ്യ കൃഷ്ണൻ, തൃഷ , രാധിക ശരത്കുമാർ, ഖുശ്ബു സുന്ദർ, സുമലത, പ്രഭു, ശോഭന, ഇന്ദ്രജിത് സുകുമാരൻ തുടങ്ങിയവരാണ് വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ ലിസിയുടെ വീട്ടിൽ ഒത്തുകൂടിയത്. തിളങ്ങുന്ന പുഞ്ചിരിയോടെ പോസ് ചെയ്യുന്ന താരങ്ങളുടെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ലിസി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾക്കു കീഴേ സ്നേഹത്തോടെയുള്ള നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ഇനിയും ഇടയ്ക്കിടെ പിറന്നാൾ ആഘോഷങ്ങൾക്കും ഡിന്നർ പാർട്ടികൾക്കും ഒത്തുകൂടണമെന്നാണ് താരങ്ങളുടെയെല്ലാം തീരുമാനം.
ലിസി, രമ്യ, തൃഷ ഉൾപ്പെടെ ചുരുക്കം ചില സുഹൃത്തുക്കൾ ഇടയ്ക്ക് ഒന്നിച്ചുകൂടുമായിരുന്നെങ്കിലും ഇത്രയും പേർ ഒത്തുകൂടുന്നത് ഇതാദ്യമായാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ നടി രമ്യ കൃഷ്ണ തന്റെ 51-ാം പിറന്നാളിന് പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പം ആഘോഷിപ്പിച്ചിരിന്നു. തൃഷ, ഖുശ്ബു, അനു പാർത്ഥസാരഥി, മധുബാല, ലിസി, ഉമ റിയാസ് അടക്കമുളള നിരവധി താരങ്ങൾ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ചെന്നൈയിലെ രമ്യയുടെ വീട്ടിൽവച്ചായിരുന്നു ആഘോഷം.