photo

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിലെ ആംബുലൻസ് ‌ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചക്കേസിൽ മറ്റൊരു ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കൊല്ലം സ്വദേശി സതീഷ് ഭവനിൽ സതീഷിനെയാണ് (30) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരും സ്വകാര്യ അംബുലൻസുകളിലെ ഡ്രൈവർമാരാണ്.

നെടുമങ്ങാട് ആശുപത്രിയിൽ നിന്നുള്ള ഓട്ടം എടുക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകശ്രമത്തിന് കാരണമായത്. സീനിയോറിറ്റി വിഷയവുമായി ബന്ധപ്പെട്ട് ആംബുലൻസിന്റെ ഡ്രൈവർമാർ തമ്മിൽ തർക്കങ്ങൾ പതിവാണ്. സീനിയോറിറ്റി അനുസരിച്ച് ഓട്ടം എടുക്കാൻ ഒരു വിഭാഗം തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. തുടർന്ന് രതീഷ് ഇരുമ്പ് കഷണം കൊണ്ട് രാജീവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽഗോപി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തത്.